തലസ്ഥാനത്ത് സ്പാ കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന: 'സ്പർശൻ' സ്പാ അടച്ചുപൂട്ടി; ലൈസൻസില്ലാത്ത സ്ഥാപനങ്ങളും പിടിയിൽ


ശാരിക l കേരളം

തിരുവനന്തപുരം: തലസ്ഥാനത്തെ സ്പാ കേന്ദ്രങ്ങളിൽ നഗരസഭയുടെ മിന്നൽ പരിശോധന. സ്പാ സന്ദർശിച്ച യുവതിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്റ്റാച്യൂ ജംങ്ഷനിലെ 'സ്പർശൻ' സ്പാ അടച്ചുപൂട്ടാൻ അധികൃതർ നിർദ്ദേശം നൽകി. തിരുവല്ലയിൽ സമാനമായ രീതിയിൽ നടന്ന സംഭവത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിലെ എല്ലാ സ്പാ കേന്ദ്രങ്ങളിലും കർശന പരിശോധന നടത്തുമെന്ന് മേയർ വി.വി. രാജേഷ് അറിയിച്ചു.

സെക്രട്ടേറിയറ്റിന് മുന്നിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിന് ലൈസൻസില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ചില കേന്ദ്രങ്ങളിൽ അനാശാസ്യ പ്രവർത്തനങ്ങളും നിയമവിരുദ്ധ ഇടപാടുകളും നടക്കുന്നുണ്ടെന്ന പരാതികൾ വ്യാപകമായതിനാലാണ് നടപടി ശക്തമാക്കിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മേയർ വ്യക്തമാക്കി.

article-image

കരുരക

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed