പഞ്ചാബിനെ തകർത്തു; കേരളം സന്തോഷ് ട്രോഫി ഫൈനലിൽ


ശാരിക l ദിബ്രുഗഡ്:

സന്തോഷ് ട്രോഫി ഫുട്ബോളിൽ പഞ്ചാബിനെ ഗോൾ മഴയിൽ മുക്കി കേരളം ഫൈനലിൽ പ്രവേശിച്ചു. ഏകപക്ഷീയമായ നാലു ഗോളിനാണ് കേരളത്തിന്‍റെ മിന്നും ജയം. ഞായറാഴ്ച നടക്കുന്ന കലാശപ്പോരിൽ സർവീസസാണ് കേരളത്തിന്‍റെ എതിരാളി. മൽസരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച കേരളത്തിന് 16-ാം മിനിറ്റിൽ തന്നെ ലീഡ് നേടാനായി. വി.അർജുൻ എടുത്ത കോർണർ കിക്ക് മനോഹരമായ ഒരു ഹെഡറിലൂടെ മുഹമ്മദ് അജ്സൽ വലയിലെത്തിച്ചു.

തുടർച്ചയായ മുന്നേറ്റങ്ങൾക്കൊടുവിൽ 34-ാം മിനിറ്റിൽ മുഹമ്മദ് റിയാസിലൂടെ കേരളം രണ്ടാം ഗോൾ നേടി. ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ എം. വിനേഷ് കൂടി ലക്ഷ്യം കണ്ടതോടെ മൂന്ന് ഗോളിന്റെ വ്യക്തമായ ആധിപത്യം കേരളത്തിന് ലഭിച്ചു. രണ്ടാം പകുതിയിൽ പഞ്ചാബ് തിരിച്ചുവരാൻ ശ്രമിച്ച് പരുക്കൻ കളി പുറത്തെടുത്തെങ്കിലും കേരളത്തിന്‍റെ പ്രതിരോധം ഉറച്ചുനിന്നു.

കേരള താരം ഇ.സജീഷിനെ വീഴ്ത്തിയ പഞ്ചാബ് താരം ഹർജിത് റെഡ് കാർഡ് കണ്ട് പുറത്തായി. 84-ാം മിനിറ്റിൽ മുഹമ്മദ് റിയാസ് തന്റെ രണ്ടാമത്തെ ഗോളും കേരളത്തിന്റെ നാലാം ഗോളും നേടി വിജയം പൂർത്തിയാക്കി.

article-image

fdsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed