ജോലി സമ്മർദ്ദം താങ്ങാനായില്ല; പറവൂരിൽ ബിഎൽഒയായ കോളേജ് ക്ലർക്ക് ജീവനൊടുക്കി


ശാരിക l കേരളം

കൊച്ചി: ജോലി സമ്മർദ്ദം മൂലം പറവൂരിൽ കോളേജ് ക്ലർക്കും ബിഎൽഒയുമായ ഷിജി (49) ജീവനൊടുക്കി. മൂത്തക്കുന്നം എസ്എൻഎം കോളേജിലെ ക്ലർക്കായിരുന്ന ഷിജി, കോളേജ് പ്രിൻസിപ്പലിന് സന്ദേശം അയച്ച ശേഷമാണ് ഈ കടുത്ത തീരുമാനമെടുത്തത്.

എസ്ഐആർ (SIR) ജോലികളുമായി ബന്ധപ്പെട്ട ഫയലുകൾ മടങ്ങിയെത്തിയത് ഷിജിയെ വലിയ രീതിയിൽ സമ്മർദ്ദത്തിലാഴ്ത്തിയിരുന്നതായി സഹപ്രവർത്തകർ പറഞ്ഞു. അമിതമായ ജോലി ഭാരത്തെക്കുറിച്ച് ഇവർ നേരത്തെ തന്നെ സുഹൃത്തുക്കളോടും ബന്ധുക്കളോടും സൂചിപ്പിച്ചിരുന്നു.

പ്രിൻസിപ്പലിന് സന്ദേശം ലഭിച്ചതിന് പിന്നാലെ സഹപ്രവർത്തകർ നടത്തിയ തിരച്ചിലിലാണ് ഷിജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ജോലി സമ്മർദ്ദത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

article-image

xgfxg

You might also like

Most Viewed