ദേശീയ ദിനം: ഫെബ്രുവരി 27 മുതൽ 9 ദിവസം അവധി പ്രഖ്യാപിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: ദേശീയ ദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ പൊതു മേഖലയിൽ അവധി പ്രഖ്യാപിച്ച് കുവൈത്ത്. പൊതുമേഖലയിൽ 2022 ഫെബ്രുവരി 27 മുതൽ ഒമ്പത് ദിവസം അവധിയായിരിക്കുമെന്ന് കുവൈത്ത് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ അറിയിച്ചു. കുവൈത്ത് നാഷണൽ ഡേ, ലിബറേഷൻ ഡേ, ഇസ്‌റാഅ് മിഅ്‌റാജ് സ്മരണ എന്നിവയുമായി ബന്ധപ്പെട്ട് 2022 ഫെബ്രുവരി 27 മുതൽ മാർച്ച് 3 വരെ രാജ്യത്തെ പൊതു മേഖലയിൽ അവധി നൽകുന്നതിന് കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.