റസിഡൻഷ്യൽ ഏരിയകളിലെ സ്വകാര്യ സ്കൂളുകൾ പൂട്ടാനൊരുങ്ങി കുവൈത്ത്
ഷീബ വിജയ൯
കുവൈത്ത് സിറ്റി: റസിഡൻഷ്യൽ ഏരിയകളിൽ സ്ഥിതി ചെയ്യന്ന സ്വകാര്യ സ്കൂളുകൾ പൂട്ടാൻ കുവൈത്ത് നടപടികൾ ആരംഭിച്ചു. അടുത്ത അധ്യയന വർഷാവസാനത്തോടെ റസിഡൻഷ്യൽ ഏരിയകളിൽ സ്വകാര്യ സ്കൂളുകൾ പൂർണമായും നിരോധിക്കും. ഇത് സംബന്ധിച്ച് മുനിസിപ്പൽ കൗൺസിൽ അംഗീകാരം നൽകി. പുതിയ നിയമ പ്രകാരം പാർപ്പിട മേഖലകളിൽ സ്ഥിതി ചെയ്യുന്ന സ്വകാര്യ സ്കൂളുകളുടെ ലൈസൻസ് അടുത്ത അധ്യയന വർഷാവസാനത്തോടെ റദ്ദാക്കും.
സ്വകാര്യ സ്കൂളുകൾ ഈ മേഖലയിലെ പ്രവർത്തനം അവസാനിപ്പിച്ച് മറ്റിടങ്ങളിലേക്ക് മാറേണ്ടി വരും. സുരക്ഷാ-അടിസ്ഥാന സൗകര്യ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി പ്രത്യേകം നീക്കിവെച്ച കെട്ടിടങ്ങളിൽ മാത്രം സ്കൂളുകൾ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് നടപടിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. റസിഡൻഷ്യൽ ഏരിയകളിലെ ഗതാഗത തിരക്ക് കുറയ്ക്കാനും ഇത് വഴി സാധിക്കുമെന്നാണ് വിലയിരുത്തൽ.
adsads
