കുവൈത്തിൽ ലഹരി കേസുകളിൽ കനത്ത ശിക്ഷ; കുറ്റം ആവർത്തിക്കൽ, ചൂഷണം എന്നിവയിൽ വധശിക്ഷ
ഷീബ വിജയ൯
കുവൈത്ത് സിറ്റി: ഡിസംബർ 15 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ മയക്കുമരുന്ന് വിരുദ്ധ നിയമത്തിൽ വധശിക്ഷ ഉൾപ്പെടെയുള്ള കനത്ത ശിക്ഷകൾ ഏർപ്പെടുത്തി. മയക്കുമരുന്ന് കടത്തുന്നതിനും ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിനും ചില സാഹചര്യങ്ങളിൽ വധശിക്ഷ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രായപൂർത്തിയാകാത്തവർക്ക് മയക്കുമരുന്ന് നൽകുക, കുറ്റം ആവർത്തിക്കുക, മറ്റൊരാളെ മയക്കുമരുന്ന് ഉപയോഗിക്കാൻ നിർബന്ധിച്ച് അത് മരണത്തിൽ കലാശിക്കുക, കുറ്റകൃത്യം ജയിലുകളിലോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ആവുക തുടങ്ങിയ സാഹചര്യങ്ങളിൽ വധശിക്ഷ നടപ്പാക്കും.
ADSADSADSAS
