കുവൈത്തിൽ ‘ഇൻക്രെഡിബ്ൾ ഇന്ത്യ’ ടൂറിസം കാമ്പയിൻ തുടങ്ങി; പൈതൃക ബസുകൾ നിരത്തിലിറങ്ങി


ഷീബ വിജയൻ

കുവൈത്ത് സിറ്റി: ഇന്ത്യയുടെ വിനോദസഞ്ചാര മേഖലയെ പരിചയപ്പെടുത്തുന്ന ‘ഇൻക്രെഡിബ്ൾ ഇന്ത്യ’ പ്രമോഷൻ കാമ്പയിൻ കുവൈത്തിൽ ആരംഭിച്ചു. ഇന്ത്യൻ അംബാസഡർ പരമിത ത്രിപതിയും ടൂറിസ്റ്റ് എന്റർപ്രൈസസ് കമ്പനി സി.ഇ.ഒ അൻവർ അബ്ദുല്ല അൽ ഹുലൈലും ചേർന്ന് കുവൈത്ത് ടവേഴ്സിൽ വെച്ച് ഉദ്ഘാടനം നിർവഹിച്ചു. ഒരു മാസം നീളുന്ന പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലെ കായലുകൾ, മൂന്നാർ, ലഡാക്ക്, രാജസ്ഥാൻ പൈതൃക കേന്ദ്രങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന 20 പ്രമോഷണൽ ബസുകൾ കുവൈത്തിൽ ഉടനീളം സഞ്ചരിക്കും.

article-image

saadsasd

You might also like

  • Straight Forward

Most Viewed