കുവൈറ്റിൽ സർക്കാർ പൊതുമേഖലാ ജോലികൾക്ക് മയക്കുമരുന്ന് പരിശോധന നിർബന്ധമാക്കുന്നു


ഷീബ വിജയ൯

കുവൈത്ത് സിറ്റി: സർക്കാർ പൊതുമേഖലാ ജോലികൾക്ക് അപേക്ഷിക്കുന്നവർക്ക് മയക്കുമരുന്ന് പരിശോധന നിർബന്ധമാക്കുന്നു. തിങ്കളാഴ്ച പ്രാബല്യത്തിൽ വന്ന പുതിയ ലഹരിവിരുദ്ധ നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. നിർബന്ധിത മെഡിക്കൽ പരിശോധനകളുടെ ഭാഗമായി മയക്കുമരുന്നുകളുടെയും സൈക്കോട്രോപിക് വസ്തുക്കളുടെയും ഉപയോഗം പരിശോധിക്കാമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു.

പൊതുമേഖലാ നിയമനങ്ങളിൽ ഈ പരിശോധന ഉൾപ്പെടുത്തണോ എന്നത് ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളിലെ നിയമന അധികാരികൾക്ക് തീരുമാനിക്കാം. ആരോഗ്യ ഫിറ്റ്നസ് മാനദണ്ഡങ്ങളുടെ ഭാഗമായി മയക്കുമരുന്ന് ഉപയോഗമില്ലായ്മ പ്രാഥമിക നിയമനത്തിനും തുടർച്ചയായ സേവനത്തിനും നിർബന്ധമാകും. സേവനത്തിനിടയിൽ നിബന്ധന ലംഘിക്കുന്നതായി കണ്ടെത്തിയാൽ നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ആവശ്യഘട്ടങ്ങളിൽ ജോലിക്കിടയിൽ ജീവനക്കാരിൽ മയക്കുമരുന്ന് പരിശോധന നടത്താനും പുതിയ നിയമം അനുമതി നൽകുന്നു.

article-image

asddfdfsdsf

You might also like

  • Straight Forward

Most Viewed