കുവൈത്തിൽ സന്ദർശന വിസ ഫീസ് 10 ദീനാർ ആകും


ഷീബ വിജയ൯

കുവൈത്ത് സിറ്റി: കുവൈത്തിൽ വിസ ഫീസ് നിരക്കിൽ മാറ്റങ്ങൾ വരുമെന്ന് അറബ് ടൈംസ് റിപ്പോർട്ടു ചെയ്തു. എല്ലാ വിഭാഗങ്ങളിലുമുള്ള എൻട്രി വിസകൾ, സന്ദർശന വിസകൾ, താമസ പെർമിറ്റുകൾ, അപേക്ഷ നടപടിക്രമങ്ങൾ എന്നിവയിലാണ് പ്രധാനമായും മാറ്റം വരുന്നത്.

സർക്കാർ വിസിറ്റ്, ബിസിനസ് വിസിറ്റ്, ഫാമിലി വിസിറ്റ്, വൈദ്യ ചികിൽസ വിസിറ്റ്, മൾടിപ്പിൾ എൻട്രി, ടൂറിസം വിസിറ്റ്, കമേഴ്സ്യൽ, സാംസ്കാരിക സാമൂഹിക ഇവന്റുകൾക്കായുള്ള സന്ദർശനം എന്നിവക്കെല്ലാം ഫീസ് 10 ദീനാർ ആയി ഉയരുമെന്നാണ് സൂചന. നിലവിൽ വിസിറ്റ് വിസ നിരക്ക് മൂന്ന് ദീനാറാണ്.

സർക്കാർ മേഖലയിലെ തൊഴിൽ, സ്വകാര്യ മേഖലയിലെ തൊഴിൽ, ഗാർഹിക തൊഴിലാളികളും സമാന വിഭാഗങ്ങളും, വാണിജ്യ/ വ്യാവസായിക പ്രവർത്തനങ്ങൾ, കുടുംബാംഗങ്ങളെ ചേർക്കൽ, പഠനത്തിനുള്ള എൻറോൾമെൻറ്, വിദേശ നിക്ഷേപകനായി പ്രവേശനം, താൽക്കാലിക സർക്കാർ കരാർ ജോലി, എണ്ണ മേഖലയിലെ താൽക്കാലിക തൊഴിൽ തുടങ്ങിയ വിസ നിരക്കുകളിലും മാറ്റം ഉണ്ടാകും. ഈ വിഭാഗത്തിനും 10 ദീനാർ ആയി ഫീസ് നിരക്ക് ഉയരും. വിവിധ വിസകളിൽ എത്തുന്നവർക്ക് റെസിഡൻസി പെർമിറ്റ് ലഭിക്കാനുള്ള നിരക്കിലും മാറ്റം ഉണ്ടാകും. പുതിയ നിരക്ക് അടുത്തമാസം ആദ്യവാരം മുതൽ നിലവിൽ വരുമെന്നാണ് സൂചന.

article-image

adsadsdas

You might also like

Most Viewed