കുവൈത്തിൽ താമസ ഫീസിൽ ഇളവില്ല; പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് ആഭ്യന്തര മന്ത്രാലയം
ഷീബ വിജയൻ
കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികളുടെ താമസ ഫീസിൽ (Residency Fee) ഇളവ് പ്രഖ്യാപിച്ചെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ ഇൻഷുറൻസ് ഫീസിൽ മാത്രമാണ് നിലവിൽ മാറ്റം വരുത്തിയിട്ടുള്ളത്. അതും കുവൈത്ത് കുടുംബങ്ങൾ സ്പോൺസർ ചെയ്യുന്ന ആദ്യ മൂന്ന് വീട്ടുജോലിക്കാർക്ക് മാത്രമാണ് ബാധകമാവുക. റെസിഡൻസി നടപടിക്രമങ്ങളിലും ഫീസുകളിലും നിലവിൽ ഒരു മാറ്റവുമില്ലെന്നും ഔദ്യോഗിക ചാനലുകൾ വഴി വരുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
assasasa

