ആദ്യ വനിതാ അണ്ടർ സെക്രട്ടറിയെ നിയമിച്ച് സൗദിയിലെ ഇസ്ലാമിക കാര്യ മന്ത്രാലയം

സൗദി അറേബ്യയിലെ ഇസ്ലാമിക കാര്യ മന്ത്രാലയം ആദ്യമായി ഒരു സ്ത്രീയെ അണ്ടർസെക്രട്ടറിയായി നിയമിച്ചു, ഡോ. ലൈല ബിൻത് ഹമദ് അൽ-ഖാസിമിനെയാണ് ഈ പദവിയിൽ നിയമിച്ചിരിക്കുന്നത്. ഒരു വർഷത്തെ മന്ത്രാലയത്തിലെ ആസൂത്രണത്തിനും ഡിജിറ്റൽ പരിവർത്തനത്തിനും ഇനി ഡോ. ലൈല ബിൻത് ഹമദ് അൽ-ഖാസിമിന്റെ സേവനം ഉണ്ടായിരിക്കും. ഇസ്ലാമിക് അഫയേർസ് വിഭാഗം മന്ത്രി ഡോ. അബ്ദുൾ ലത്തീഫ് അൽ അൽഷേക്ക് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. മസ്ജിദുകളുടെ വികസനം നിർമ്മാണം, ഖുറാൻ അച്ചടി, ഖുർഹാൻ മനപാഠമാക്കൽ, വിദേശത്തുള്ള മുസ്ലീങ്ങൾക്ക് സഹായം നൽകൽ തുടങ്ങി എല്ലാ മതപരമായ കാര്യങ്ങൾക്കും ഇസ്ലാമിക കാര്യ മന്ത്രാലയം മേൽനോട്ടം വഹിക്കുന്നു. മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളിൽ വനിതയെ നിയമിക്കുന്നത് ഇത് ആദ്യമായല്ല. കഴിഞ്ഞ വർഷം മന്ത്രാലയത്തിന്റെ ഭരണവിഭാഗം നയിക്കുന്നതിനായി ഒരു വനിതയെ നിയമിച്ചിരുന്നു.