കുവൈത്തിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു

കുവൈത്തിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നുവെന്ന് പുതിയ റിപ്പോർട്ടുകൾ. ഇപ്പോൾ കോവിഡ് കേസുകൾ ആറായിരത്തിനു മുകളിലാണ് . ടി പി ആർ 20.7 ആയി ഉയർന്നു . ഒമിക്രോൺ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ കർശനമാക്കാൻ ആരോഗ്യ മന്ത്രാലയം ശുപാർശ സമർപ്പിച്ചു. 29304 പേരെ രോഗനിർണയ പരിശോധന നടത്തിയതിലാണ് 6063 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് . ഇതോടെ ആകെ രോഗബധിതരുടെ എണ്ണം 51718 ആയി.ഇന്ന് ഒരു മരണവും രേഖപ്പെടുത്തിയിട്ടുണ്ട് . 569 രോഗികൾ ആണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത് . ഇതിൽ 91 പേരുടെ നില ഗുരുതരമാണ്. ഇന്ന് 5129 പേർക്ക് രോഗം ഭേദമായിട്ടുണ്ട് . ഫെബ്രുവരി പകുതിയോടെ ഒമിക്രോൺ വ്യാപനം രൂക്ഷമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ആരോഗ്യമന്ത്രാലയം മന്ത്രിസഭക്ക് ശിപാർശ നൽകിയത്. പൊതുജനങ്ങൾ കൂടുതൽ ആയി എത്തുന്ന ഷോപ്പിംഗ് മാളുകൾ വ്യാപാര കേന്ദ്രങ്ങൾ ആളുകൾ ഒത്തു കൂടാനിടയുള്ള അടഞ്ഞ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിയന്ത്രണം കർശനമാക്കാനാണ് പ്രധാന നിർദേശം. പ്രതിരോധ കുത്തിവെപ്പ് യജ്ഞം ഊർജിതമാക്കുക, കൂടുതൽ ആളുകളിലേക്ക് ബൂസ്റ്റർ ഡോസ് എത്തിക്കുക , അടഞ്ഞ സ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ പോലുള്ള കരുതൽ നടപടികൾ പാലിക്കുന്നു ഉറപ്പാക്കുക തുടങ്ങിയവയാണ് മന്ത്രാലയം മുന്നോട്ടു വെച്ച മറ്റു നിർദേശങ്ങൾ.