കുവൈത്തിൽ‍ നിയമലംഘനം നടത്തിയവർ‍ക്ക് ഓൺലൈൻ വഴി ലൈസൻസ് പുതുക്കാനാവില്ല


കുവൈത്ത്

രാജ്യത്ത് മുമ്പ് താൽ‍ക്കാലികമായി നിർ‍ത്തിവച്ച ഓൺലൈൻ വഴി ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതിനുള്ള സൗകര്യം പുനരാംരംഭിച്ചുവെങ്കിലും ഡിപ്പാർ‍ട്ട്‌മെന്റ് വ്യവസ്ഥകൾ‍ ലംഘിച്ചവർ‍ക്ക് ലൈസൻസ് പുതുക്കിനൽ‍കില്ല. ജനറൽ‍ ട്രാഫിക് ഡിപ്പാർ‍ട്ട്‌മെന്റാണ്  പ്രധാന ഷോപ്പിങ് മാളുകളിലും വ്യാപാര കേന്ദ്രങ്ങളിലും സ്ഥാപിച്ച ലൈസന്‍സ് പ്രിന്റിങ് കിയോസ്‌കുകൾ‍ വഴി ഓൺലൈനായി ലൈസൻസുകൾ പുതുക്കി കൊടുക്കുന്നത്. 

വ്യവസ്ഥകൾ‍ പാലിക്കാത്ത ചില പ്രവാസികൾ‍ ട്രാഫിക് വെബ്‌സൈറ്റിൽ‍ പ്രവേശിച്ച് അവരുടെ ലൈസൻസ് പുതുക്കാൻ അപേക്ഷിച്ചിരുന്നു. നടപടിക്രമങ്ങൾ‍ പൂർ‍ത്തിയാക്കി നിശ്ചിത ഫീസ് അടച്ചവർ‍ക്ക് ലൈസന്‍സ് പ്രിന്റെടുക്കാനുള്ള കിയോസ്‌കുകളും നിർ‍ദേശിച്ചെങ്കിലും അവിടെ എത്തിയപ്പോൾ‍ പ്രിന്റ് എടുക്കാൻ‍ സാധിച്ചിരുന്നില്ല. തുടർ‍ന്ന് ഇത്തരക്കാർ‍ക്ക് ട്രാഫിക് ഡിപ്പാർ‍ട്ട്മെന്റുമായി ബന്ധപ്പെടാനുള്ള സന്ദേശം ലഭിക്കുകയായിരുന്നു. ട്രാഫിക് ഡിപ്പാർ‍ട്ട്‌മെന്റ് ലൈസന്‍സ് ഉടമയുടെ വിവരങ്ങൾ‍ പരിശോധിച്ചതിലൂടെയാണ് ഇയാൾ‍ വ്യവസ്ഥകൾ‍ ലംഘിച്ചിരുന്നുവെന്ന് വ്യക്തമായത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed