കുവൈത്തിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്താത്തത് 120000 പേർ
കുവൈത്ത് സിറ്റി: കുവൈത്തിൽ 1,20,000 അനധികൃത കുടിയേറ്റക്കാർ തുടരുന്നു. സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താത്ത 120000 പേർ ഇപ്പോഴും രാജ്യത്ത് അനധികൃതമായി. തുടരുന്നതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇവരെ പിടികൂടി നാടു കടത്താനുള്ള നീക്കത്തിലാണ് സർക്കാർ. പരിശോധനയിൽ പിടിയിലാവുന്നവരിൽ നിന്നും പിഴ ഈടാക്കും.
600 ദിനറാണ് ഒരാളിൽ നിന്ന് പരമാവധി ഈടാക്കുകയെന്നുമാണ് സൂചന. അതേസമയം ഇവരുടെ യാത്ര ചെലവുകൾ സ്പോൺസർമാർ വഹിക്കേണ്ടി വരും. കൂടാതെ
അവർക്കെതിരെയും നടപടി ഉണ്ടാവുമെന്നുമാണ് റിപ്പോർട്ട്.

