പൊതുയോഗങ്ങൾ ചേരാത്ത സന്നദ്ധ സംഘടനകൾക്ക് രണ്ടാഴ്ച്ചത്തെ സാവകാശം; നടപടിയുമായി ബഹ്റൈൻ മന്ത്രാലയം
പ്രദീപ് പുറവങ്കര
മനാമ: തുടർച്ചയായി രണ്ട് വർഷമായി പൊതുയോഗങ്ങൾ (ജനറൽ അസംബ്ലി) ചേരാത്ത സിവിൽ സൊസൈറ്റി സംഘടനകൾക്ക് (സന്നദ്ധ സംഘടനകൾ) പ്രവർത്തനം ക്രമപ്പെടുത്തുന്നതിനായി ബഹ്‌റൈൻ സാമൂഹിക വികസന മന്ത്രാലയം രണ്ടാഴ്ചത്തെ സാവകാശം അനുവദിച്ചു. നിശ്ചിത സമയപരിധിക്കുള്ളിൽ ജനറൽ അസംബ്ലികൾ വിളിച്ച് ചേർത്ത് ആവശ്യമായ ഭരണപരമായ നടപടികൾ പൂർത്തിയാക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.
ഇതുമായി ബന്ധപ്പെട്ട് സംശയങ്ങളോ സഹായങ്ങളോ ആവശ്യമുള്ള ഭരണസമിതികൾക്ക് മന്ത്രാലയത്തിന്റെ ബന്ധപ്പെട്ട വകുപ്പുമായി ബന്ധപ്പെടാവുന്നതാണ്. നിർദ്ദേശം പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന സംഘടനകൾക്കെതിരെ പിരിച്ചുവിടൽ നടപടികൾ ഉൾപ്പെടെയുള്ള നിയമപരമായ കാര്യങ്ങൾ സ്വീകരിക്കുമെന്നും സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നൽകി.
aa

