മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനം തടഞ്ഞ് വാക്കേറ്റം നടത്തിയ ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യും
ഷീബ വിജയൻ
കെ.പി.സി.സി അധ്യക്ഷൻ വി.ഡി. സതീശനെ വഴിയിൽ തടഞ്ഞു പ്രതിഷേധിച്ച കോൺഗ്രസ് നേതാവ് ചേന്തി അനിലിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യും. ഇതു സംബന്ധിച്ച് കെ.പി.സി.സി നേതൃത്വം ഡി.സി.സിക്ക് നിർദേശം നൽകി. സംഭവത്തിൽ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
നേതാവിന്റെ ഔദ്യോഗിക യാത്ര തടസപ്പെടുത്തുകയും വാഹനത്തിന് മുന്നിൽ പ്രതിഷേധിക്കുകയും ചെയ്ത സംഭവത്തിലാണ് ചേന്തി അനിലിനെതിരെ പോലീസ് കേസ് എടുത്തത്. ഔദ്യോഗിക ജോലി തടസപ്പെടുത്തൽ, അന്യായമായി തടഞ്ഞുവെക്കൽ, അപമര്യാദയായി പെരുമാറൽ, ഗതാഗതം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, തന്റെ അറസ്റ്റ് പാർട്ടിയിലെ ഗ്രൂപ്പ് തർക്കത്തിന്റെ ഭാഗമാണെന്ന് ചേന്തി അനിൽ ആരോപിച്ചു. എന്നാൽ, ഔദ്യോഗിക യാത്ര തടസപ്പെടുത്തിയ നടപടി ഗുരുതരമായ അച്ചടക്കലംഘനമാണെന്ന നിലപാടിലാണ് കെ.പി.സി.സി.
dedsdfsds

