യു.എ.ഇയിൽ 283 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
അബുദാബി: യു.എ.ഇയിൽ 283 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 64,102 ആയി. 98 പേർ കൂടി രോഗമുക്തരായ തോടെ രോഗം ഭേദമായവർ 57,571 ആയതായി യു.എ.ഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.
രണ്ട് മരണങ്ങളാണ് കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ യു.എ.ഇയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതോടെ മരണസംഖ്യ 361 ആയി ഉയർന്നു. നിലവിൽ 6,170 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 77,640തിലധികം പുതിയ കൊവിഡ് പരിശോധ നകൾ നടത്തിയതായി മന്ത്രാലയം കൂട്ടിച്ചേർത്തു.

