തമിഴ്‌നാട്ടിൽ വൻ ദുരന്തം: കാറിന്റെ ടയർ പൊട്ടിത്തെറിച്ച് മൂന്ന് കോളേജ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
ഷീബ വിജയൻ
തമിഴ്നാട്ടിലെ മധുരാന്തകത്തിന് സമീപം കാറിന്റെ ടയർ പൊട്ടിത്തെറിച്ച് മൂന്ന് കോളേജ് വിദ്യാർത്ഥികൾ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാജ് പ്രസാദ്, ദുതേരൻ, ദീപക് എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം നടന്നത്.
പുതുച്ചേരിയിൽ നിന്ന് ചെന്നൈയിലെ കോളേജിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാറിന്റെ പിൻവശത്തെ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡിലേക്ക് മറിയുകയുമായിരുന്നു.
ഉടൻ തന്നെ പോലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മൂന്നു പേരും മരണത്തിന് കീഴടങ്ങി. പരിക്കേറ്റ റാംപ്രസാദ്, ലോകേശ്വർ, ഹരികൃഷ്ണൻ, അനിശ്വർ എന്നിവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
bjkkhj

