ഔദ്യോഗിക പ്രഖ്യാപനമില്ലാത്ത ഇവന്റ് ടിക്കറ്റുകൾക്കെതിരെ മുന്നറിയിപ്പുമായി കലണ്ടർ ബഹ്‌റൈൻ
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിൽ നടക്കാത്തതോ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതോ ആയ പരിപാടികളുടെ ടിക്കറ്റുകൾ സമൂഹമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുന്നതിനെതിരെ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. പ്രശസ്ത മ്യൂസിക് ബാൻഡായ 'ബാക്ക്‌സ്ട്രീറ്റ് ബോയ്സ്' (Backstreet Boys) ബഹ്‌റൈനിൽ പരിപാടി അവതരിപ്പിക്കുമെന്നും 25 ദിനാർ മുതൽ 150 ദിനാർ വരെ വിലയുള്ള ടിക്കറ്റുകൾ വിൽപനയിലുണ്ടെന്നും വ്യാജ ഓൺലൈൻ അക്കൗണ്ട് പ്രചരിപ്പിച്ചതിനെ തുടർന്നാണ് 'കലണ്ടർ ബഹ്‌റൈൻ' (Calendar Bahrain) മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഇതിനോടകം ചിലർ ഈ വ്യാജ ടിക്കറ്റുകൾ വാങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
പരിപാടികളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ അറിയാൻ കലണ്ടർ ബഹ്‌റൈന്റെ ഔദ്യോഗിക അക്കൗണ്ടുകളെ മാത്രം ആശ്രയിക്കണമെന്നും വ്യാജന്മാരുടെ വിവരങ്ങളിൽ വഞ്ചിതരാകരുമെന്നും അധികൃതർ വ്യക്തമാക്കി. ഇൻസ്റ്റാഗ്രാമിലെ @calendar.bahrain, @beyon_aldana എന്നീ ഔദ്യോഗിക പേജുകളിലൂടെ മാത്രമായിരിക്കും കച്ചറികളെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങൾ പുറത്തുവിടുക.
aa

