ഇന്ത്യയുൾപ്പെടെ ഏഴ് രാജ്യക്കാർക്ക് കുവൈത്തിൽ പ്രവേശന വിലക്ക്


കുവൈത്ത് സിറ്റി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുൾപ്പെടെ ഏഴ് രാജ്യങ്ങളിൽ‍ നിന്നുള്ള യാത്രക്കാർക്ക് താൽക്കാലിക പ്രവേശന വിലക്കേർപ്പെടുത്തി കുവൈത്ത്. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്ഥാൻ, ഫിലിപ്പീൻസ്, ഇറാൻ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് വിലക്ക്.

ഓഗസ്റ്റ് ഒന്നുമുതൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊമേഴ്‌സ്യൽ വിമാന സർവ്വീസ് ആരംഭിക്കാനിരിക്കുന്പോൾ‍ ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്കൊഴികെ മന്ത്രിസഭ പ്രവേശനാനുമതി നൽകിയതായി ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ അറിയിച്ചു. കുവൈത്ത് വ്യോമയാന വകുപ്പ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അവധിക്ക് നാട്ടിലെത്തി തിരിച്ചു മടങ്ങാനാകാതെ കുടുങ്ങിയ ആയിരക്കണക്കിന് പ്രവാസികൾക്ക് തിരിച്ചടിയാകുകയാണ് പുതിയ തീരുമാനം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed