പ്രഥമ ഫിഫ സമാധാന പുരസ്കാരം അമേരിക്കൻ പ്രസിഡന്റിന് സമ്മാനിക്കും
ഷീബ വിജയ൯
വാഷിങ്ടൺ: ലോകഫുട്ബാൾ ഭരണസമിതിയായ ഫിഫ ചരിത്രത്തിൽ ആദ്യമായി അവതരിപ്പിക്കുന്ന ‘ഫിഫ പീസ് പ്രൈസ്’ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് സമ്മാനിക്കും. വെള്ളിയാഴ്ച രാത്രിയിൽ വാഷിങ്ടൺ ഡി.സിയിലെ ലോകകപ്പ് നറുക്കെടുപ്പ് വേദിയിൽ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കും. ലോകസമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് യഥാർത്ഥ അവകാശി താനാണെന്ന് ഡോണൾഡ് ട്രംപ് ആവർത്തിച്ച് അവകാശപ്പെട്ടിരുന്നു. സംഘർഷങ്ങൾ അവസാനിപ്പിക്കാനും, വിവിധ രാജ്യങ്ങളിൽ സമാധാനം സ്ഥാപിക്കാനുമുള്ള ഡോണൾഡ് ട്രംപിൻ്റെ ശ്രമങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹത്തിനുള്ള ആദരവാണ് ഫിഫയുടേതെന്നും ഫിഫ അധ്യക്ഷൻ ജിയാനി ഇൻഫന്റിനോ പറഞ്ഞു.
ഫിഫ അധ്യക്ഷൻ ജിയാനി ഇൻഫന്റിനോയും ഡോണൾഡ് ട്രംപും തമ്മിലെ ഉറ്റ സൗഹൃദത്തിന്റെ തുടർച്ചയാണ് പുരസ്കാരം സമ്മാനിക്കുന്നതിനു പിന്നിലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ പുരസ്കാരം ഫിഫ കൗൺസിലിലോ മറ്റോ ആലോചിക്കാതെയാണ് ഇൻഫന്റിനോ പ്രഖ്യാപിച്ചതെന്നും വിവാദമുണ്ടായിരുന്നു.
DASADSADS


