ഇന്ത്യക്കാർക്ക് ചൈനീസ് വിസ ഇനി ഓൺലൈൻ വഴി; അപേക്ഷാ നടപടികൾ ലളിതമാക്കി


ഷീബ വിജയൻ

ന്യൂഡൽഹി: വിസ നടപടികളിലെ കാലതാമസം ഒഴിവാക്കാൻ ഇന്ത്യക്കാർക്കായി ചൈന ഓൺലൈൻ അപേക്ഷാ സംവിധാനം ആരംഭിച്ചു. ഡിസംബർ 20 മുതൽ പുതിയ സംവിധാനം നിലവിൽ വന്നു. അപേക്ഷകർക്ക് രേഖകൾ ഓൺലൈനായി സമർപ്പിക്കാം. വെബ്സൈറ്റിൽ ലോഗ് ഇൻ ചെയ്ത് അപേക്ഷ പൂരിപ്പിച്ച ശേഷം ഓൺലൈൻ റിവ്യൂ പൂർത്തിയായാൽ കൺഫർമേഷൻ ഇമെയിൽ ലഭിക്കും. ഇതിനുശേഷം മാത്രം പാസ്‌പോർട്ട് വിസ സെന്ററിൽ സമർപ്പിച്ചാൽ മതിയാകും. അപേക്ഷകരെ സഹായിക്കാൻ ഡൽഹിയിലെ വിസ സെന്റർ രാവിലെ 9 മുതൽ 3 വരെ പ്രവർത്തിക്കും.

article-image

asddsdsa

You might also like

  • Straight Forward

Most Viewed