ഷൈൻ ടോം ചാക്കോയ്ക്ക് ആശ്വാസം; ലഹരി ഉപയോഗത്തിന് തെളിവില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്
ഷീബ വിജയൻ
കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരായ ലഹരിക്കേസിൽ പോലീസിന് തിരിച്ചടി. ഷൈൻ ലഹരി ഉപയോഗിച്ചതായി കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഫോറൻസിക് പരിശോധനാ റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ ഏപ്രിലിൽ കൊച്ചിയിലെ ഹോട്ടൽ മുറിയിൽ ഷൈനും സുഹൃത്തും ലഹരി ഉപയോഗിച്ചെന്ന പരാതിയിൽ പോലീസ് നടത്തിയ പരിശോധനയ്ക്കിടെ ഷൈൻ ഓടി രക്ഷപ്പെട്ടത് വലിയ വിവാദമായിരുന്നു.
കൊച്ചി നോർത്ത് പോലീസ് രജിസ്റ്റർ ചെയ്ത ഈ കേസിൽ ഷൈൻ ടോം ചാക്കോയെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനായി പോലീസ് നിയമോപദേശം തേടും. നേരത്തെ ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലും ഷൈനിന് പങ്കില്ലെന്ന് എക്സൈസ് സ്ഥിരീകരിച്ചിരുന്നു. തന്റെ ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് താരം നേരത്തെ ഡി-അഡിക്ഷൻ സെന്ററിൽ ചികിത്സ തേടിയിരുന്നു.
dszsaasasq
