ലയണൽ മെസ്സി ഇന്ന് ഡൽഹിയിൽ; നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും


ശാരിക / ന്യൂ‍ഡൽഹി

അർജന്റീനയുടെ സൂപ്പർതാരം ലയണൽ മെസ്സി ഇന്ന് ഡൽഹിയിലെത്തും. ഡൽഹിയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മെസ്സി കൂടിക്കാഴ്ച നടത്തും. ഇതിനുശേഷം അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കുന്ന സെലിബ്രിറ്റി ഫുട്ബോൾ മത്സരത്തിൽ താരം പന്ത് തട്ടും. കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലെ സന്ദർശനത്തിന് ശേഷമാണ് മെസ്സി ഡൽഹിയിൽ എത്തുന്നത്.

ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവരും മെസ്സിക്കൊപ്പമുണ്ട്. ഇന്നലെ മുംബൈയിൽ നടന്ന ചടങ്ങിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ തന്റെ പത്താം നമ്പർ ജേഴ്സി മെസ്സിക്ക് സമ്മാനിച്ചിരുന്നു. ഡൽഹിയിലെ പരിപാടിക്ക് ശേഷം മെസ്സി നാട്ടിലേക്ക് മടങ്ങും.

അതേസമയം, ബംഗാളിൽ മെസ്സി പങ്കെടുത്ത ചടങ്ങിനിടെയുണ്ടായ അക്രമ സംഭവങ്ങളെ തുടർന്ന് ബിജെപി-തൃണമൂൽ കോൺഗ്രസ് (ടിഎംസി) രാഷ്ട്രീയ പോര് കൂടുതൽ ശക്തമായിരിക്കുകയാണ്. സ്റ്റേഡിയത്തിൽ ആക്രമം അഴിച്ചുവിട്ടത് കാവിക്കൊടി കെട്ടി വന്ന ബിജെപി പ്രവർത്തകരാണെന്നാണ് ടിഎംസിയുടെ ആരോപണം. എന്നാൽ, മമത സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് അക്രമങ്ങൾക്ക് കാരണമെന്നാണ് ബിജെപി വാദിക്കുന്നത്.

article-image

sfsdf

You might also like

  • Straight Forward

Most Viewed