അയോധ്യ രാമക്ഷേത്ര നിർമ്മാണം; ഭൂമി പൂജ നടത്തേണ്ട പൂജാരിക്കും സുരക്ഷാ സേനയിലെ 16 പോലീസുകാർക്കും കോവിഡ് പോസിറ്റീവ്

ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിനായി ഭൂമി പൂജ നടത്തേണ്ട ഒരു പൂജാരിക്കും സുരക്ഷാ സേനയിലെ 16 പൊലീസുകാർക്കും കോവിഡ് സ്ഥിരീകരിച്ചു. ആഗസ്റ്റ് അഞ്ചിന് മുന്നോടിയായി അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം ആരംഭിക്കാനായിരുന്നു തീരുമാനം.
ഭൂമി പൂജയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പങ്കെടുക്കേണ്ടതായിരുന്നു. രാമക്ഷേത്രം നിർമിക്കാനിരിക്കുന്ന സ്ഥലത്ത് പതിവായി പൂജ നടത്തുന്ന നാല് പേരിൽ പ്രദീപ് ദാസ് എന്ന പൂജാരിക്കാണ് കോവിഡ് പോസിറ്റീവായി കണ്ടെത്തിയത്. പ്രധാനമന്ത്രിയുടെ സൗകര്യം പരിഗണിച്ച് ആഗസ്റ്റ് മൂന്നിനോ അഞ്ചിനോ ഭൂമി പൂജ നടത്താനായിരുന്നു അയോധ്യയിൽ ശനിയാഴ്ച ചേർന്ന ശ്രീറാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് യോഗത്തിന്റെ തിരുമാനം.
50 വിഐപികളാണ് ചടങ്ങിൽ പങ്കെടുക്കുക. തീയതികളിൽ ഏതെങ്കിലും ഒരു ദിവസം പ്രധാനമന്ത്രി അറിയിക്കുന്ന പക്ഷം അന്നുമുതൽ ക്ഷേത്ര നിർമാണം ആരംഭിക്കുമെന്നും ട്രസ്റ്റ് അംഗം കാമേശ്വർ ചൗപാൽ അറിയിച്ചു.