മണിക്കൂറിൽ 12 മിനിറ്റിൽ കൂടുതൽ പരസ്യം പാടില്ല; ടി.വി ചാനലുകൾക്ക് ട്രായ് നോട്ടീസ്
ഷീബ വിജയൻ
മുംബൈ: ടെലിവിഷൻ ചാനലുകളിലെ പരസ്യങ്ങളുടെ ദൈർഘ്യം കുറയ്ക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) കർശന നടപടിയിലേക്ക്. ഒരു മണിക്കൂറിൽ 12 മിനിറ്റിൽ കൂടുതൽ പരസ്യം പ്രദർശിപ്പിക്കരുതെന്ന ചട്ടം ലംഘിച്ച പ്രമുഖ ചാനലുകൾക്ക് ട്രായ് കാരണം കാണിക്കൽ നോട്ടീസ് നൽകി. സൺ ടിവി, ജിയോസ്റ്റാർ, സീ മീഡിയ തുടങ്ങിയ വമ്പൻമാരും പട്ടികയിലുണ്ട്. എന്നാൽ, വരുമാനം കുറയുന്ന സാഹചര്യത്തിൽ പരസ്യ നിയന്ത്രണം സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുമെന്നാണ് ചാനലുകളുടെ നിലപാട്. വിഷയം ജനുവരി 27-ന് കോടതി വീണ്ടും പരിഗണിക്കും.
asddsadsa
