എൻ.ഐ.എ ഓഫീസിന് സമീപം സ്നൈപ്പർ ടെലിസ്കോപ്പ് കണ്ടെത്തി; ജമ്മു കശ്മീരിൽ ജാഗ്രത
ഷീബ വിജയൻ
ശ്രീനഗർ: ജമ്മു കശ്മീരിലെ സിദ്രയിൽ എൻ.ഐ.എ ഓഫീസിന് സമീപത്തെ ചവർകൂനയിൽ നിന്ന് ചൈനീസ് നിർമ്മിത സ്നൈപ്പർ ടെലിസ്കോപ്പ് കണ്ടെത്തി. ഒരു ആൺകുട്ടി ഇത് ഉപയോഗിച്ച് കളിക്കുന്നത് കണ്ട് സംശയം തോന്നിയ വീട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. അതീവ സുരക്ഷാ മേഖലയിൽ നിന്ന് ടെലിസ്കോപ്പ് കണ്ടെത്തിയതിനെത്തുടർന്ന് കശ്മീരിൽ വ്യാപക തിരച്ചിൽ ആരംഭിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പാകിസ്താൻ നമ്പറുകൾ കൈവശം വെച്ച അനന്ത്നാഗ് സ്വദേശിയായ തൻവീൻ അഹമ്മദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
sdfgsewewew
