ടി20 ലോകകപ്പ് ഇന്ത്യൻ ടീം പ്രഖ്യാപനം ഇന്ന്
ഷീബ വിജയൻ
അടുത്ത വർഷത്തെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുംബൈയിലെ ബി.സി.സി.ഐ ആസ്ഥാനത്ത് പ്രഖ്യാപിക്കും. ക്യാപ്റ്റൻ സൂര്യകുമാർ യാദവും സെലക്ഷൻ കമ്മിറ്റിയിൽ പങ്കെടുക്കും. ന്യൂസിലൻഡ് പരമ്പരയ്ക്കുള്ള ടീമിനെയും ഒപ്പം പ്രഖ്യാപിക്കും. സൂര്യകുമാറിന്റെയും ശുഭ്മാൻ ഗില്ലിന്റെയും ഫോം ടീമിന് ആശങ്കയാണ്. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടംനേടുമെന്നാണ് പ്രതീക്ഷ. ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമാവുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
dddfsdsds
