ഡിസംബർ 10ന് ശേഷം തണുപ്പ്; കുവൈത്തിൽ ശൈത്യകാലമെത്താൻ വൈകും
ഷീബ വിജയ൯
കുവൈത്ത് സിറ്റി: രാജ്യത്ത് ശൈത്യകാലമെത്താൻ വൈകുമെന്ന് സൂചന. ഈ വർഷം ശൈത്യകാലം പതിവിലും വൈകുമെന്നും ഡിസംബർ ആദ്യം വരെ മിതമായ കാലാവസ്ഥ തുടരുമെന്നും പരിസ്ഥിതി പ്രവചന വിദഗ്ധൻ ഇസ്സ റമദാൻ പറഞ്ഞു. പകൽ താപനില മിതമാവുകയും രാത്രി തണുത്ത കാലാവസ്ഥ തുടരുകയും ചെയ്യും. രാജ്യത്ത് വടക്കൻ കാറ്റ് സ്വാധീനിക്കാൻ തുടങ്ങുമ്പോഴാണ് സാധാരണയായി ‘യഥാർഥ ശൈത്യകാലം’ ആരംഭിക്കുന്നത്. ഡിസംബർ 10-ന് ശേഷമേ ഈ മാറ്റം പ്രതീക്ഷിക്കുന്നുള്ളൂ.
ഡിസംബർ പകുതിയോടെ താപനിലയിൽ കൂടുതൽ കുറവ് വരും, ഇതോടെ രാജ്യത്ത് പകലും രാത്രിയും തണുത്ത കാലാവസ്ഥയിലേക്ക് നീങ്ങും. അതേസമയം, രാജ്യത്ത് ഒരാഴ്ചയായി തുടർന്നിരുന്ന കനത്ത മൂടൽ മഞ്ഞിന് കുറവു വന്നിട്ടുണ്ട്.
asasasdasd
