വിധു വിൻസെന്റുമായി കൂടിക്കാഴ്ച ഉടനെന്ന് റിമ കല്ലിങ്കൽ


ഡബ്ല്യുസിസിയിൽ നിന്നും രാജിവെച്ച സംവിധായിക വിധു വിൻസെന്റുമായി കൂടിക്കാഴ്ച അടുത്തു തന്നെയുണ്ടാവുമെന്ന് നടി റിമ കല്ലിങ്കൽ. ഒരു സംഭാഷണത്തിൽ തീരാത്ത പ്രശ്നങ്ങളില്ലെന്നും റിമ പറയുന്നു. ഒരു പ്രമുഖ ആഴ്ചപതിപ്പിന് നൽകിയ അഭിമുഖത്തിലാണ് റിമ ഇക്കാര്യം പറഞ്ഞത്.

റിമയുടെ വാക്കുകൾ

ഒരു സംഭാഷണത്തിൽ തീരാത്ത പ്രശ്നങ്ങളില്ല. പരസ്പരം ഒന്നിച്ചിരുന്ന് സംസാരിക്കുന്ന ഊഷ്മളതയും അടുപ്പവുമൊന്നും ഫോണിലൂടെയോ സ്ക്രീനിലൂടെയോ കിട്ടില്ല. അങ്ങനെയൊരു അവസരം ഉണ്ടായിട്ടില്ല എന്നതാണ് ഞങ്ങൾക്കിടയിലുണ്ടായ പ്രശ്നം. വളരെ ചുരുക്കം ആളുകളോടേ നമുക്കൊരു ആത്മബന്ധം തോന്നുകയുളളൂ. അവരെയൊന്നും നമ്മൾ കൈവിട്ട് കളയരുത്. വിധുവുമായി കൂടിക്കാഴ്ചയ്ക്കുളള വാതിൽ തുറന്നിരിക്കുകയാണ്.

ഡബ്ല്യുസിസി വെറുമൊരു കളക്ടീവ് മാത്രമാണ്. ഞങ്ങൾ സംഘടനാ പ്രവർത്തനം നടത്തിക്കളയും എന്ന് പറഞ്ഞ് വന്നവരല്ല. ഒരു പ്രശ്ന പരിഹാര സെല്ലുമല്ല. പ്രഷർ ഗ്രൂപ്പാണ്. ഒരു സ്ത്രീക്കെതിരെ വലിയ പ്രശ്നമുണ്ടായ പശ്ചാത്തലത്തിൽ ബാക്കിയുളള സംഘടനകൾ അതിനോട് പ്രതികരിച്ചത് വളരെ നിർവികാരമായിട്ടാണ്. അവരെ ഒരു ഇരയായിട്ടല്ല, സർവൈവർ ആയിട്ടാണ് കാണേണ്ടത്. ഇതുപോലത്തെ ഒരുപാട് കേസ് ചുറ്റുമുണ്ട്. ഇനിയെങ്കിലും പ്രതികരിക്കണം എന്ന് പറഞ്ഞ് മുന്നോട്ട് വന്ന ഗ്രൂപ്പാണ് ഡബ്ല്യുസിസി. ഞങ്ങൾ കളക്ടീവായി നിൽക്കുന്നതിന് ഒരു ലക്ഷ്യമുണ്ട്. തൊഴിലിടങ്ങളിൽ തുല്യമായ നീതിയും അവസരങ്ങളും വേണം. സ്ത്രീകൾക്ക് സുരക്ഷിതമായി ജോലി ചെയ്യാനുളള അന്തരീക്ഷവും വേണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed