കർണാടകയിൽ ദുരഭിമാനക്കൊല; ഗർഭിണിയായ 19-കാരിയെ അച്ഛനും സഹോദരനും വെട്ടിക്കൊന്നു
ഷീബ വിജയൻ
ബെംഗളൂരു: കര്‍ണാടകയില്‍ ദുരഭിമാനക്കൊല. ഗര്‍ഭിണിയായ പെണ്‍കുട്ടിയെ അച്ഛനും സഹോദരനും ബന്ധുക്കളും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി. ഹുബ്ബള്ളിയിലായാണ് സംഭവം നടന്നത്. പത്തൊന്‍പതുകാരിയായ മാന്യത പാട്ടീലിനെയാണ് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.
ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. അച്ഛനും സഹോദരനുമടങ്ങുന്ന സംഘം ഇവരുടെ താമസ സ്ഥലത്തേയ്ക്ക് അതിക്രമിച്ച് എത്തുകയും മാന്യതയെ വെട്ടുകയുമായിരുന്നു. പെണ്‍കുട്ടി സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. ആറുമാസം ഗർഭിണിയായിരുന്നു മാന്യത പാട്ടീൽ. ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ ഭര്‍തൃ മാതാവിനും പിതാവിനും സാരമായ പരിക്കേറ്റു. ഇവരെ ഹുബ്ബള്ളിയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
adfsdasdsa
