ടി.പി. വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ; മൂന്ന് മാസത്തിനിടെ രണ്ടാം തവണ
ഷീബ വിജയൻ
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്ക് 15 ദിവസത്തെ പരോൾ അനുവദിച്ചു. കേസിലെ മറ്റൊരു പ്രതിയായ ടി.കെ. രജീഷിന് കഴിഞ്ഞ ദിവസം 20 ദിവസത്തെ പരോൾ നൽകിയിരുന്നു. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രതികൾക്ക് പരോൾ ലഭിക്കുന്നത്.
പ്രതികൾക്ക് ജയിലിൽ വഴിവിട്ട സഹായം ലഭിക്കുന്നുണ്ടെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് പുതിയ പരോൾ. നേരത്തെ, പ്രതികൾ പോലീസിന്റെ സാന്നിധ്യമില്ലാതെ മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. തടവുകാർക്ക് ലഭിക്കുന്ന സ്വാഭാവിക പരോൾ മാത്രമാണിതെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം.
asdsadsads
