മഴക്കെടുതി നേരിടാൻ റാസൽഖൈമയിൽ പ്രതിരോധം ശക്തം
ഷീബ വിജയൻ
റാസൽഖൈമ: മഴക്കെടുതിയും പ്രളയവും നേരിടാൻ റാസൽഖൈമയിൽ വിപുലമായ തയ്യാറെടുപ്പുകൾ. പോലീസ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് ബ്രിഗേഡിർ ജമാൽ അഹമ്മദ് അൽ തായ്‌റിന്റെ നേതൃത്വത്തിൽ അണക്കെട്ടുകളിലും പ്രധാന മേഖലകളിലും സുരക്ഷാ പരിശോധന നടത്തി. ദുരന്ത നിവാരണ അതോറിറ്റിയുമായി ചേർന്ന് അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനും നടപടി ആരംഭിച്ചു.
adswadsdas
