ശബരിമല മണ്ഡലപൂജ 27-ന്; തങ്കഅങ്കി ഘോഷയാത്ര നാളെ പുറപ്പെടും


ഷീബ വിജയൻ

ശബരിമല: ശബരിമലയിലെ ഈ വർഷത്തെ മണ്ഡലപൂജ ഡിസംബർ 27-ന് നടക്കും. രാവിലെ 10.10-നും 11.30-നും ഇടയിലുള്ള മുഹൂർത്തത്തിലാണ് പൂജയെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് അറിയിച്ചു. മണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കി വഹിച്ചുള്ള ഘോഷയാത്ര നാളെ രാവിലെ ഏഴിന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും.

മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30-ന് നട വീണ്ടും തുറക്കും. അതേസമയം, ശബരിമലയിൽ തീർത്ഥാടകർക്കായി കേരളസദ്യ വിളമ്പിത്തുടങ്ങി. പായസം ഉൾപ്പെടെയുള്ള വിഭവങ്ങളോടെ ഒന്നിടവിട്ട ദിവസങ്ങളിലാണ് സദ്യ ഒരുക്കുന്നത്.

article-image

ewerwerw

You might also like

  • Straight Forward

Most Viewed