ഞാൻ അദ്ദേഹത്തിന്‍റെ ആരാധകൻ, നേരിട്ട് വന്ന് കാണണമെന്ന് തോന്നി'; ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി സൂര്യ


ഷീബ വിജയൻ

കൊച്ചി: അന്തരിച്ച നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ അവസാനമായി കാണാൻ തെന്നിന്ത്യൻ സൂപ്പർതാരം സൂര്യ എത്തി. എറണാകുളത്ത് പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സൂര്യ ശ്രീനിവാസനെ അവസാനമായി കാണാൻ തൃപ്പുണിത്തുറ കണ്ടനാട്ടെ വീട്ടിലെത്തിയത്.

ശ്രീനിവാസന്‍റെ വലിയ ആരാധകനായിരുന്നു താനെന്നും അദ്ദേഹത്തിന്‍റെ ആത്മശാന്തിക്കായി പ്രാർഥിക്കുന്നുവെന്നും സൂര്യ പറഞ്ഞു. ടൗൺ ഹാളിലും വീട്ടിലുമായി പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്നുള്ളവർ അന്ത്യാഞ്ജലി അർപ്പിക്കുകയാണ്.

 

article-image

dfsdsdssdf

You might also like

  • Straight Forward

Most Viewed