കുവൈത്തിൽ എണ്ണഖനന കേന്ദ്രത്തിൽ അപകടം; രണ്ടു മലയാളികള്‍ മരിച്ചു


ഷീബവിജയ൯

കുവൈത്ത് സിറ്റി: കുവൈത്ത് അബ്ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തില്‍ ഉണ്ടായ അപകടത്തിൽ രണ്ടു മലയാളികൾക്ക് ദാരുണാന്ത്യം. തൃശൂര്‍ സ്വദേശി നടുവിലെ പറമ്പില്‍ നിഷില്‍ സദാനന്ദന്‍ (40), കൊല്ലം സ്വദേശി സുനില്‍ സോളമന്‍ (43) എന്നിവരാണ് മരിച്ചത്‌.ഇരുവരും ജോലി ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ തലക്ക് ഗുരുതര പരിക്ക് പറ്റിയതിനെത്തുടര്‍ന്നാണ് മരണമെന്നാണ് റിപ്പോർട്ട്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ജഹ്റ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം വൈകാതെ ദജീജ് ഫോറൻസിക് വിഭാഗത്തിലേക്ക് മാറ്റും.

article-image

adsddfsds

You might also like

  • Straight Forward

Most Viewed