സിംഗപ്പൂരിലെ ചർച്ചിൽ വ്യാജ ബോംബ് ഭീതി; ഇന്ത്യൻ വംശജൻ അറസ്റ്റിൽ
ഷീബ വിജയൻ
സിംഗപ്പൂർ: അപ്പർ ബുക്കിറ്റ് തിമയിലെ സെന്റ് ജോസഫ് ചർച്ചിൽ വ്യാജ ബോംബ് സ്ഥാപിച്ച് പരിഭ്രാന്തി സൃഷ്ടിച്ച ഇന്ത്യൻ വംശജൻ അറസ്റ്റിൽ. കൊകുലാനന്ദൻ മോഹൻ (26) എന്ന യുവാവാണ് പിടിയിലായത്. വയറുകൾ ഘടിപ്പിച്ച് ടേപ്പ് ചുറ്റിയ കാർഡ്ബോർഡ് റോളുകൾ പള്ളിയിൽ കണ്ടെത്തുകയായിരുന്നു. വിശ്വാസികൾ വിവരമറിയിച്ചതിനെ തുടർന്ന് ബോംബ് സ്ക്വാഡ് എത്തി പരിശോധിച്ചപ്പോഴാണ് ഇത് വ്യാജമാണെന്ന് തെളിഞ്ഞത്. സംഭവത്തിന് പിന്നിൽ ഭീകരപ്രവർത്തന ബന്ധമില്ലെന്ന് സിംഗപ്പൂർ പോലീസ് അറിയിച്ചു. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ 10 വർഷം വരെ തടവോ കനത്ത പിഴയോ ശിക്ഷ ലഭിക്കാം.
sddsaasd
