പാർട്ടി വിരുദ്ധ പ്രവർത്തനം: കണ്ണൂരിൽ നാല് കോൺഗ്രസ് നേതാക്കളെ പുറത്താക്കി
ഷീബ വിജയൻ
കണ്ണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ നാല് നേതാക്കളെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. ഡിസിസി എക്‌സിക്യൂട്ടീവ് അംഗം കാപ്പാടൻ ശശി, മൈനോറിറ്റി കോൺഗ്രസ് ജില്ലാ ചെയർമാൻ കെ.ആർ. അബ്ദുൽ ഖാദർ, പ്രാദേശിക നേതാക്കളായ സതീശൻ കടാങ്കോട്, രഘുനാഥ് തളിയിൽ എന്നിവർക്കെതിരെയാണ് നടപടി.
ആന്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളാൻ കാരണമായ മൊഴി നൽകിയതാണ് രഘുനാഥ് തളിയിലിനെതിരെയുള്ള നടപടിക്ക് കാരണം. പാർട്ടിക്കെതിരെ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരുമെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് വ്യക്തമാക്കി.
adsadsadsads
