എപ്സ്റ്റീൻ ഫയലിലെ രേഖകൾ അമേരിക്ക നീക്കം ചെയ്തു; ട്രംപിന്റെ ചിത്രങ്ങളും അപ്രത്യക്ഷമായി
ഷീബ വിജയൻ
വാഷിങ്ടൺ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവിട്ട സുപ്രധാന രേഖകളിൽ നിന്ന് 16 ഫയലുകൾ അമേരിക്കൻ നീതിന്യായ വകുപ്പ് നീക്കം ചെയ്തു. ഡോണൾഡ് ട്രംപിന്റെ ചിത്രങ്ങളടങ്ങിയ ഫയലുകളാണ് നീക്കം ചെയ്യപ്പെട്ടവയിൽ പ്രധാനമായുള്ളത്. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഡെമോക്രാറ്റിക് പാർട്ടി രംഗത്തെത്തി. പ്രമുഖരുടെ പീഡനവിവരങ്ങൾ അടങ്ങിയ 'എപ്സ്റ്റീൻ ലൈബ്രറി' എന്ന വെബ്‌സൈറ്റിലൂടെയാണ് രേഖകൾ നേരത്തെ പുറത്തുവിട്ടത്.
cdcxcx
