കുവൈത്തിൽ ഫ്രൈഡേ മാർക്കറ്റിലെ സ്റ്റാളുകൾക്കായി അപേക്ഷിക്കാം


ഷീബവിജയ൯


കുവൈത്ത് സിറ്റി: അൽ റായ് ഫ്രൈഡേ മാർക്കറ്റിലെ സീസണൽ ഗുഡ്‌സ് സ്റ്റാളുകൾക്കായി അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചതായി കുവൈത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. പൊതുമാർക്കറ്റ് ബൈലോ പ്രകാരം സ്റ്റാളുകൾ ആറുമാസത്തേക്ക് പൗരന്മാർക്ക് ഉപയോഗിക്കാം. ആവശ്യമായ രേഖകളുമായി ശുവൈഖ് ക്യാപിറ്റൽ ഗവർണറേറ്റ് ബ്രാഞ്ചിൽ നവംബർ 16 മുതൽ 20 വരെ അപേക്ഷ സമർപ്പിക്കണം. ഇതിന് മുമ്പോ ശേഷമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. സ്റ്റാൾ അനുവദനത്തിന് ഡിസംബർ എട്ടിന് അൽ റായ് മാർക്കറ്റിൽ പൊതുലോട്ടറി നടക്കും.

article-image

SZXSXAS

You might also like

  • Straight Forward

Most Viewed