യുപി മുഖ്യമന്ത്രിയുടെ സുരക്ഷയിൽ വീഴ്ച: യോഗിക്ക് നേരെ പശു പാഞ്ഞടുത്തു, ഉദ്യോഗസ്ഥന് സസ്പെൻഷൻ
ഷീബ വിജയൻ
ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സുരക്ഷയിൽ ഗുരുതര വീഴ്ച. ഗൊരഖ്നാഥ് ഓവർബ്രിഡ്ജിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി വാഹനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ തെരുവ് പശു കാറിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ പെട്ടെന്ന് ഇടപെട്ടതുകൊണ്ട് വലിയ അപകടം ഒഴിവായി.
സംഭവത്തിൽ സുരക്ഷാ മുന്നൊരുക്കങ്ങളിൽ വീഴ്ച വരുത്തിയ മുനിസിപ്പൽ കോർപ്പറേഷൻ സൂപ്പർവൈസർ അരവിന്ദ് കുമാറിനെ സസ്പെൻഡ് ചെയ്തു. യുപിയിൽ തെരുവ് കന്നുകാലികൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുന്നതിനിടെയാണ് മുഖ്യമന്ത്രിക്ക് നേരെ തന്നെ ഇത്തരമൊരു സംഭവം ഉണ്ടായത്.
dffddffd
