മദ്യക്കുപ്പികള്‍ പിടിച്ചെടുത്തത് രജിസ്റ്റര്‍ ചെയ്തില്ല : പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു


കുവൈറ്റ് : കുവൈറ്റില്‍ മദ്യക്കുപ്പികള്‍ പിടിച്ചെടുത്തത് രജിസ്റ്റര്‍ ചെയ്യാത്ത കുറ്റത്തിന് രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെയും ആറ് പൊലീസുകാരെയും ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. കൃത്യ നിര്‍വ്വഹണത്തില്‍ വീഴ്ച്ച വരുത്തിയതിനാണ് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്. ആഭ്യന്തരമന്ത്രാലയത്തിന്റെയാണ് നടപടി.ഒരു ക്യാപ്റ്റനെയും ഒരു ലഫ്റ്റനന്റിനെയും ഇവരുടെ കീഴില്‍ ജോലി ചെയ്യുന്ന ആറ് പൊലീസുകാരെയുമാണ് പിരിച്ചുവിട്ടത്. പിടിച്ചെടുക്കുന്ന മദ്യം കൃത്യമായ സമയത്ത് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുന്നതില്‍ വീഴ്ച്ച വരുത്തിയതിനാണ് നടപടി.

 
 
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed