ജല സംരക്ഷണം ഓര്‍മ്മിപ്പിച്ച്‌ പ്രധാനമന്ത്രിയുടെ മന്‍ കീ ബാത്ത്


ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാന നദികളില്‍ ജലനിരപ്പ് താഴുന്ന പശ്ചാത്തലത്തില്‍, ജലസംരക്ഷണം ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കി ബാത്ത്. ശുചിത്വ മിഷന്‍ പോലെ ജല സംരക്ഷണവും ആരംഭിക്കേണ്ടതിന്‍റെ ആവശ്യകത പ്രതിമാസ റേഡിയോ പരിപാടിയില്‍ അദ്ദേഹം വിവരിച്ചു.

മഴവെള്ള സംരക്ഷണത്തിനായി വിവിധ മേഖലകളില്‍ വ്യത്യസ്തമായ രീതികള്‍ അവലംബിക്കേണ്ടിവരും. പക്ഷേ ലക്ഷ്യം ഒന്നാണ്, ഓരോ തുള്ളി ജലവും സംരക്ഷിക്കുക. ജല സംരക്ഷണത്തിന്‍റെ പാരമ്ബര്യ രീതികള്‍ പങ്കുവെക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. #JanShakti4JalShakti എന്ന ഹാഷ്ടാഗില്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചേര്‍ക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ലോക്സഭ തെരഞ്ഞെടുപ്പിനിടെ നടത്തിയ കേദര്‍നാഥ് യാത്രയെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. കേദര്‍നാഥ് യാത്ര വ്യക്തിപരമായി ലഭിച്ച അവസരമായിരുന്നെന്നും അതില്‍ രാഷ്ട്രീയമില്ലെന്നും മോദി വ്യക്തമാക്കി. രണ്ടാമതും അധികാരമേറ്റ ശേഷമുള്ള ആദ്യ മന്‍ കി ബാത്ത് പ്രസംഗമാണ് പ്രധാനമന്ത്രി നടത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed