പുകവലിക്കാരെ പിടികൂടാ‍ന്‍ കര്‍ശന നടപടി


കുവൈറ്റ്  : പൊതു ഇടങ്ങളിലെ പുകവലിക്കാരെ പിടികൂടാ‍ന്‍ കര്‍ശന നടപടിക്കൊരുങ്ങി കുവൈറ്റ്. നിരോധിത മേഖലയിലും പുകവലി തുടരുന്നുവെന്ന പരാതി വ്യാപകമായ പശ്ചാത്തലത്തില്‍ പരിസ്ഥിതി പൊലീസിന്റെ സഹകരണത്തോടെ പൊതുസ്ഥലങ്ങളിലും പൊതുവാഹനങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് നീതിന്യായ മന്ത്രാലയം മന്ത്രാലയം പി‌ആര്‍ വിഭാഗം ഡയറക്ടര്‍ ഹനാദി അല്‍ ഹുമൈദി അറിയിച്ചു.

അതോടൊപ്പം വിവിധ സഹകരണ സ്ഥാപനങ്ങളില്‍ സാമൂഹിക മന്ത്രാലയം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ അഭാവം, ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കിയോസ്കുകള്‍ എന്നിവയുടെ പേരില്‍ വ്യത്യസ്ത നിയമലംഘനങ്ങള്‍ക്ക് 100 നോട്ടീസ് നല്‍കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed