ഗള്‍ഫില്‍ കുടുങ്ങിയ മലയാളിക്ക് ആശ്വാസമായി വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍


ന്യൂഡൽഹി: രണ്ടാം മന്ത്രിസഭയിൽ അംഗമാകാനില്ലെന്ന് സുഷമ സ്വരാജ് അറിയിച്ചതോടെ ആശങ്കപ്പെട്ടിരുന്നവർക്ക് ആശ്വാസമാകുകയാണ് സഹമന്ത്രിയായ വി. മുരളീധരൻ. സുഷമയുടെ അതേ പാത പിന്തുടരുകയാണ് മുരളീധരൻ. താമസസ്ഥലത്ത് ഭക്ഷണവും വൈദ്യുതിയുമില്ലാതെ ദുരിതത്തില്‍ കഴിഞ്ഞിരുന്ന മലയാളി യുവാവിന് സഹായഹസ്തവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍. മാസങ്ങളായി ശമ്പളമില്ലാതെ ദുബായില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന രാജേഷിനെയാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരെത്തി രക്ഷനല്‍കിയത്. ഇയാള്‍ ട്വിറ്ററിലൂടെ ആവശ്യം കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ അറിയിച്ചതോടെയാണ് അടിയന്തിര ഇടപെടലുണ്ടായത്.
2018ലാണ് ദുബായിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയില്‍ രാജേഷ് സെയില്‍സ് അസോസിയേറ്റായി ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ ജോലിക്ക് ചേര്‍ന്ന് മാസങ്ങള്‍ക്കുള്ളില്‍ തന്നെ സൂപ്പര്‍മാര്‍ക്ക് ഉടമകള്‍ വിറ്റതോടെ പ്രശ്‌നങ്ങളും ആരംഭിക്കുകയായിരുന്നു. ഇതോടെ ജീവനക്കാര്‍ക്ക് ശമ്പളവും മുടങ്ങാന്‍ തുടങ്ങി. പുതിയ ഉടമ ശമ്പളകുടിശിക നല്‍കാനാകില്ലെന്ന് പറഞ്ഞതോടെ രാജേഷും സുഹൃത്തുക്കളും യുഎഇ മാനവ വിഭവശേഷി് മന്ത്രാലയത്തില്‍ പരാതി നല്‍കി.
ജീവനക്കാര്‍ക്ക് അനുകൂലമായ വിധിയായിരുന്നു മന്ത്രാലയത്തില്‍ നിന്നുണ്ടായത്. രാജേഷിന് 14,000 ദിര്‍ഹം നല്‍കാനും തൊഴിലുടമയോട് നിര്‍ദേശിച്ചു. എന്നാല്‍ ഈ വിധിയും അംഗീകരിക്കാന്‍ തൊഴിലുടമ തയ്യാറായില്ല. എന്നാല്‍, ശമ്പളം മുടങ്ങിയതോടെ പാതിയായ വീടുപണിയും മുടങ്ങിയ അവസ്ഥയിലായിരുന്നു. ടിക്കറ്റെടുക്കാന്‍ പോലും കൈയ്യില്‍ കാശില്ലാത്ത അവസ്ഥയാണെന്നും ഖലീജ് ടൈംസിനോട് പറഞ്ഞു.
സുഹൃത്തുക്കളില്‍ പലരും വിസ റദ്ദാക്കി നാട്ടിലേക്ക് മടങ്ങി. കമ്പനി നല്‍കിയ താമസ സ്ഥലത്ത് വൈദ്യുതി ഉല്‍പ്പെടെ എല്ലാം മുടങ്ങി. സുമനസുകള്‍ നല്‍കുന്ന ഭക്ഷണത്തെ ആശ്രയിച്ച് കുടിശികയുള്ള ശമ്പളം കിട്ടുന്നതും കാത്ത് ആറ് മാസമായി ദുബായില്‍ ദിവസങ്ങള്‍ തള്ളിനീക്കുകയായിരുന്നു. ഇതിനിടെയാണ് ട്വിറ്ററിലൂടെ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയെ വിവരങ്ങള്‍ അറിയിച്ചത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed