കുവൈറ്റിലെ മണി എക്സ്ചേഞ്ചുകളിൽ സ്വദേശി അനുപാതം കൂട്ടുവാൻ നിർദേശം
കുവൈത്ത് സിറ്റി: രാജ്യത്തെ മണി എക്സ്ചേഞ്ചുകളിൽ സ്വദേശി അനുപാതം കൂട്ടുവാൻ കർശന നിർദ്ദേശം നൽകി സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ്. നിലവിലുള്ള 12 ശതമാനത്തിൽ നിന്നും ജൂലൈ ഇരുപതിനകം 15 ശതമാനമാക്കണമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്. അതിനിടെ തീരുമാനം പെട്ടന്ന് നടപ്പാക്കുന്നതിലെ ബുദ്ധിമുട്ടുകൾ വിശദീകരിച്ച് കൊണ്ട് മണി എക്സ്ചേഞ്ച് യൂണിയൻ പബ്ലിക് അതോറിറ്റി ഓഫ് മാൻ പവറിന് കത്തയച്ചു.
സ്വദേശികൾക്ക് ശന്പളമായി 300 ദിനാർ നൽകുവാൻ പ്രയാസമാണെന്നും എക്സ്ചേഞ്ചുകൾക്ക് വലിയ സാന്പത്തിക ബാധ്യത വരുത്തിവയ്ക്കുമെന്നും യൂണിയൻ പറയുന്നു. മേഖലയിലെ കുറഞ്ഞ വേതനവും ജോലി സമയത്തെ ദൈർഘ്യവുമാണ് മണി എക്സ്ചേഞ്ചു മേഖലയിലേക്ക് സ്വദേശികളെ അനാകർഷകമാക്കുന്നത്.

