നേപ്പാളിൽ പ്രളയഭീതി വിട്ടൊഴിയുന്നില്ല: മരണസംഖ്യ 1127, തെരച്ചിൽ ഊർജ്ജിതം
ഷീബ വിജയൻ
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിലും ഹിമപാതത്തിലും പെട്ട് മരിച്ചവരുടെ എണ്ണം 1120 കടന്നു. കാണാതായ 4,800-ഓളം ആളുകൾക്കായി രക്ഷാസേന തെരച്ചിൽ തുടരുകയാണ്. നേപ്പാൾ സൈന്യത്തിനും സായുധ പോലീസിനുമൊപ്പം ഇന്ത്യയിൽ നിന്നുള്ള പ്രത്യേക ദുരന്തനിവാരണ സേനയും (NDRF) തെരച്ചിൽ ദൗത്യത്തിൽ പങ്കാളികളാണ്.
ലാങ്‌ടാംഗ് മേഖലയിലുണ്ടായ മഞ്ഞുമല ഇടിച്ചിലും ത്രിശൂലി നദിയിലെ പെട്ടെന്നുള്ള വെള്ളപ്പൊക്കവുമാണ് വൻ നാശനഷ്ട വിതച്ചത്. പ്രധാന റോഡുകളും പാലങ്ങളും തകർന്നത് ദുരന്തബാധിത മേഖലകളിലേക്ക് സഹായമെത്തിക്കുന്നതിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കൂടുതൽ പ്രദേശങ്ങളിൽ നദികളിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരിതബാധിതർക്ക് ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അടിയന്തര ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചുനൽകി.
erwewederw

