പത്തേമാരിക്ക് ശേഷം വീണ്ടും സലിം അഹമ്മദ് മമ്മൂട്ടി ചിത്രം
കൊച്ചി: `ടൊവീനോ തോമസ് നായകനായെത്തിയ സലിം അഹമ്മദ് ചിത്രം ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു നിരൂപക പ്രശംസ നേടി മുന്നേറുകയാണ്. അതിനിടെ സലിം അഹമ്മദ് അടുത്തതായി മമ്മൂട്ടിയെ വെച്ച് ചിത്രം എടുക്കുന്നുവെന്ന വാർത്തയും വന്നിരിക്കുകയാണ്. കുഞ്ഞനന്തന്റെ കട, പത്തേമാരി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരുമൊന്നിക്കുന്ന മൂന്നാമത്തെ ചിത്രമായിരിക്കും ഇത്.
മുമ്പ് മമ്മൂട്ടിയുമൊത്ത് തനിക്ക് വീണ്ടും ഒരു ചിത്രം ചെയ്യാന്‍ താത്പര്യമുണ്ടെന്ന് സലിം അറിയിച്ചിരുന്നു. എന്തായാലും പത്തേമാരിയ്ക്ക് മുകളില്‍ നില്‍ക്കുന്ന ഒരു സിനിമയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടാവുമെന്നാണ് റിപ്പോർട്ട്.

