രാഹുൽ ഗാന്ധിയുടെ 'ബുദ്ധി ശുദ്ധീകരിക്കാൻ' ബി.ജെ.പിയുടെ വിചിത്ര പൂജ; വിവാദം പുകയുന്നു


ഷീബ വിജയൻ

ഹൽദ്വാനിയിലെ രാംലീല മൈതാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത വേദി ശുദ്ധി കലശം നടത്തി വിവാദത്തിലായതിനു പിന്നാലെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ബുദ്ധി ശുദ്ധീകരിക്കാൻ ബി.ജെ.പി ഹോമം നടത്തി. ഡെറാഡൂണിലെ ക്ഷേത്രത്തിൽ ബി.ജെ.പി ഷെഡ്യൂൾഡ് കാസ്റ്റ് മോർച്ചയാണ് രാഹുൽ ഗാന്ധിയുടെ ചിത്രം വെച്ച് പൂജ സംഘടിപ്പിച്ചത്. രാഹുലിനും കോൺഗ്രസ് നേതാക്കൾക്കും ബുദ്ധിയുണ്ടാകാനും കള്ളം പറയുന്നത് നിർത്താനുമാണ് ഹോമം നടത്തിയതെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞു.

അതേസമയം, ഹൽദ്വാനിയിലെ സംഭവത്തിൽ എസ്‌.സി/എസ്‌.ടി അതിക്രമ നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പരാതി നൽകുകയും പ്രതിഷേധ ധർണ നടത്തുകയും ചെയ്തു. ദലിത് വിഭാഗത്തിൽപ്പെട്ടയാൾ പങ്കെടുത്തതിനാലാണ് വേദി ശുദ്ധീകരിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചപ്പോൾ, റാലിക്ക് ശേഷം മാലിന്യങ്ങൾ കണ്ടെത്തിയതിനാലാണ് ശുചീകരണം നടത്തിയത് എന്നാണ് സംഘാടകരുടെ വിശദീകരണം.

article-image

dfsdsdsfds

You might also like

  • Lulu Exchange
  • Straight Forward

Most Viewed