ജാർഖണ്ഡിൽ ന്യൂനപക്ഷ വോട്ടർമാരെ ഒഴിവാക്കാൻ ബി.ജെ.പി നീക്കം: തടഞ്ഞ് ബി.എൽ.ഓമാർ
ഷീബ വിജയൻ
ജാർഖണ്ഡിലെ ഗോഡ്ഡ ജില്ലയിൽ കരട് വോട്ടർപട്ടികയിൽ നിന്ന് ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വോട്ടർമാരുടെ പേരുകൾ വ്യാപകമായി നീക്കം ചെയ്യാൻ ബി.ജെ.പി ഏജന്റുമാർ ഫോം 7 അപേക്ഷകൾ കൂട്ടത്തോടെ സമർപ്പിക്കുന്നതായി റിപ്പോർട്ട്. എന്നാൽ വ്യാജവും നിയമവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി ബി.എൽ.ഓമാർ ഈ അപേക്ഷകൾ സ്വീകരിക്കാൻ വിസമ്മതിച്ചു. തലമുറകളായി അവിടെ താമസിക്കുന്ന മുസ്‌ലിം വോട്ടർമാരെ ലക്ഷ്യമിട്ടാണ് ഈ നീക്കം നടന്നത്.
ഒരു ഏജന്റ് കൊണ്ടുവന്ന അപേക്ഷകൾ ചോദ്യം ചെയ്തപ്പോൾ അദ്ദേഹം അത് തീയിട്ടു നശിപ്പിക്കുകയും ചെയ്തു. ഒന്നിലധികം സ്ഥലങ്ങളിൽ പേരുള്ളവരെ ഒഴിവാക്കാനാണ് അപേക്ഷ നൽകിയതെന്ന് ബി.ജെ.പി വ്യക്തമാക്കുമ്പോൾ, ഇത് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ഭരണകക്ഷിയായ ജെ.എം.എമ്മും കോൺഗ്രസും ആരോപിച്ചു.
ersefeerw

